തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുടെ നടിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ തലൈവിയുടെ ആദ്യ ഗാനം വൈറല്‍. ജയലളിതയായി കങ്കണ റണാവത്താണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ജയലളിതയുടെ ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണ് ഗാനരംഗത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
എ.എല്‍. വിജയ് ആണ് തലൈവിയുടെ സംവിധായകന്. ഇല ഇല… എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സിരാ സിരി ആണ്. സൈന്ദവി പ്രകാശാണ് പാട്ട് പാടിയിരിക്കുന്നത്. ജി.വി. പ്രകാശാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്.
ജയലളിതയുടെ ആദ്യ സിനിമയിലേത് മുതലുള്ള ലുക്കുകളില്‍ കങ്കണ ഈ ഗാനരംഗത്തില്‍ എത്തുന്നുണ്ട്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. മലയാളി താരം ഷംന കാസിമാണ് ശശികലയുടെ വേഷത്തില്‍ എത്തുന്നത്.
ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ.ആര്. വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: