പത്തനംതിട്ട: കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കോന്നിയില്‍ എത്തി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇത് രണ്ടാം തവണയാണ് മോദി കേരളത്തില്‍ എത്തുന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് കോന്നിയിലെ പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിക്ക് വന്‍ വിജയ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് കോന്നി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി ശബരിമല വിഷയത്തില്‍ മോദി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോന്നിയിലെ പ്രചാരണത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. അവിടെ നിന്ന് വൈകിട്ടോടെ നാഗര്‍കോവിലിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: