കൊച്ചി : ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും.
മുഖ്യ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് രാവിലെ മുതല്‍ മലകയറ്റവും കുരിശിന്റെ വഴിയുമുണ്ട്. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ബിഷപ്പ് ആന്റണി കരിയിലും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: