ന്യൂദല്‍ഹി: മാര്‍ച്ചിലെ ജിഎസ്ടി വരുമാനം 1,23,902 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടി നടപ്പാക്കിയശേഷമുള്ള ഒരുമാസത്തെ ഏറ്റവും വലിയ തുകയാണിത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ ജിഎസ്ടിയില്‍ 27 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചയാണ് കഴിഞ്ഞ അഞ്ചുമാസമായി കാണിക്കുന്നത്. മാര്‍ച്ച് മാസത്തെ ജിഎസ്ടിയില്‍ 22,973 കോടി സിജിഎസ്ടിയും 29,329 കോടി എസ്ജിഎസ്ടിയും 62,842 കോടി ഐജിഎസ്ടിയുമാണ്.
സെസ് വഴി 8,757 കോടിയും സമാഹരിച്ചു. കഴിഞ്ഞ ആറുമാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കു മുകളിലാണെന്നും മഹാമാരിക്കുശേഷം സമ്പദ് വ്യവസ്ഥ അതിവേഗം തിരിച്ചുവരുന്നതിന്റെ കൃത്യമായ സൂചണയാണിതെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നു മുതല്‍ നാലുവരെയുള്ള പാദങ്ങളില്‍ ജിഎസ്ടി വളര്‍ച്ച യഥാക്രമം (-)41%, (-)8%, 8%, 14% എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: