വാഷിങ്ങ്ടണ്‍: നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരന് പിന്തുണയുമായി അമേരിക്കന്‍ മലയാളികള്‍. കുമ്മനം അമേരിക്ക സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചാണ് ഇവര്‍ പിന്തുണ അറിയിച്ചത്. 2019ലാണ് കുമ്മനം കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നത്.അമേരിക്കയില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി യുവാക്കളാണ് കുമ്മനം 20 ദിവസം യുഎസില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് വിവരിച്ച് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
അമേരിക്കയില്‍ എത്തിയ അദേഹം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുന്‍ഗണന നല്‍കാതെ സങ്കേതിക കാര്യങ്ങളെക്കുറിച്ച് പഠിക്കാനാണ് താല്പര്യം കാണിച്ചത്. അമേരിക്ക നേടിയെടുത്ത നേട്ടങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ കുമ്മനം ഇതൊക്കെ നാട്ടില്‍ എങ്ങനെ നടപ്പിലാക്കുമെന്ന് ചോദിക്കുകയാണ് ഉണ്ടായത്. കേരളത്തിന് പ്രയോജനകരമായ പദ്ധതികളെക്കുറിച്ച് കുമ്മനം ചോദിച്ച് മനസിലാക്കി. കാന്‍സര്‍രോഗ പ്രതിരോധം, വെള്ളപ്പൊക്ക നിയന്ത്രണം, വാഹനാപകടം കുറക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയ്ക്കുള്ള പദ്ധതികളെക്കുറിച്ചാണ് അദേഹം ചോദിച്ച് മനസിലാക്കിയതെന്ന് അമേരിക്കയില്‍ പ്രൊഫസറായ ആര്. ജയകൃഷ്ണന് വീഡിയോയില്‍ പറയുന്നു. എല്ലാകാര്യത്തിലും ദീര്‍ഘവീഷണമുള്ള കുമ്മനത്തെ പോലെയുള്ളവര്‍ മലയാളക്കരയെ നയിക്കണമെന്നും അദേഹം പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അനുഭവം കുമ്മനവും പങ്കുവെക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: