തിരുവനന്തപുരം : നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പിന്തുണച്ചുകൊണ്ടുള്ള പാട്ട് വൈറല്‍. അടുത്തിടെ ഹിറ്റായ എന്ജോയ് എഞ്ചാമി എന്ന ആല്‍ബത്തിലെ അമ്പടി പൂച്ചി തങ്കച്ചി തമിഴ് പാട്ടിന്റെ ചുവട് പിടിച്ചാണ് പാട്ട്.
ജയഹരി കാവാലമാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്. പാട്ട് റി പ്രോഗ്രാമും റെക്കോര്‍ഡും, റീമിക്സും ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. നാല്‍പ്പതിലേറെ മ്യൂസിക് ആല്‍ബങ്ങളും ഷോര്‍ട് ഫിലിമുകളും ചെയ്ത ജയ ഹരിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയാറാക്കിയ മ്യൂസിക്കിന് ചെങ്ങന്നൂര്‍ ബാലഗോകുലം, ദുര്‍ഗാ വാഹിനി പ്രവര്‍ത്തകരാണ് വീഡിയോ തയാറാക്കിയത്.
വരികള്‍ എഴുതിയിരിക്കുന്നത് കാവാലം ശശികുമാര്‍. മൂന്നു മണിക്കൂറില്‍ തയാറാക്കിയ തെരഞ്ഞെടുപ്പു ഗാനം സമൂഹ മാധ്യമങ്ങളില്‍ ഈ സീസണിലെ ഹിറ്റുകളിലൊന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: