തിരുവല്ല: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 5,87,791 മെട്രിക് ടണ്‍ അരിയും 27,956 മെട്രിക് ടണ്‍ പയറ് വര്‍ഗങ്ങളും. എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയുള്ളവര്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി സൗജന്യമായി നല്‍കിയതിനൊപ്പം കാര്‍ഡൊന്നിന് ഓരോ കിലോ ധാന്യവും കൊടുത്തു.
എഎവൈ, മുന്‍ഗണന വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളിലായി 1.54 കോടിയോളം ആളുകള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് അരിയും ധാന്യവും സൗജന്യമായി കൊടുത്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും നല്കി.
ആദ്യം മൂന്ന് മാസത്തേക്കായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സംസ്ഥാനത്ത് എഎവൈ വിഭാഗത്തില്‍ 5.92 ലക്ഷം കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളിലായി 23,47,403 പേരാണുള്ളത്. മുന്‍ഗണനാ വിഭാഗത്തില്‍ 31.5 ലക്ഷം കുടുംബങ്ങളും. 1.30 കോടി ആളുകളും. സംസ്ഥാന സര്‍ക്കാര്‍ നല്കിയ കിറ്റ് ഒരു കുടുംബത്തിനായിരുന്നെങ്കില്‍ പ്രധാനമന്ത്രി കല്യാണ്‍ യോജന പ്രകാരം കുടുംബത്തിലെ ഓരോത്തര്‍ക്കുമായിരുന്നു അഞ്ച് കിലോ അരി ലഭിച്ചത്.
ലോക്ഡൗണ്‍ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ കിറ്റും കൂടി ആരംഭിച്ചതോടെ കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ വിതരണം അട്ടിമറിക്കാന്‍ ബോധപൂര്‍വം നീക്കമുണ്ടായിരുന്നു. സൗജന്യ കിറ്റിനൊപ്പം കേന്ദ്ര റേഷന്‍ കൂടി വിതരണം ചെയ്യണമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് പലകുറി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് തവണയായി വന്ന് റേഷന്‍ കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യാമായിരുന്നു എന്ന് സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര റേഷനൊപ്പം സൗജന്യ കിറ്റ് വിതരണം ചെയ്താല്‍ കിറ്റിന് പ്രാധാന്യം നഷ്ടപ്പെടുമോ എന്ന ചിന്ത മൂലം കേന്ദ്ര റേഷന്‍ വൈകിപ്പിച്ചു. ഇതിന് സപ്ലൈക്കോയിലെ ഇടതു അനുകൂലികളായ ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായിരുന്നു. മാസാവസാനം മാത്രമാണ് കേന്ദ്ര റേഷന്‍ വിതരണം ചെയ്യാന്‍ അനുവദിച്ചിരുന്നത്. അതേ സമയം കേന്ദ്ര റേഷന്‍ 90 ശതമാനം ഗുണഭോക്താക്കളും കൈപ്പറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം.
നവംബറില്‍ അവസാനിച്ച കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി പ്രകാരമുള്ള ലോഡ് കണക്കിന് പയറുവര്‍ഗ്ഗങ്ങളും അരിയും റേഷന്‍കടകളില്‍ ഇപ്പോഴും വിതരണം ചെയ്യാതെ ഇരിപ്പുണ്ട്. ഇത് കൂടാതൊണ് സൗജന്യകിറ്റില്‍ പയറിനും കടലയ്ക്കും ക്ഷാമം വന്നപ്പോള്‍ വിതരണം ചെയ്യാതെയിരുന്ന സാധനങ്ങളില്‍ നല്ലൊരു ഭാഗവും കിറ്റിലേക്ക് വകമാറ്റിയത്. ഓരോ മാസത്തെയും വിഹിതം മുന്‍കൂറായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിരുന്നു. സപ്ലൈകോ ഏറ്റെടുത്താണ് റേഷന്‍കടകളിലൂടെ വിതരണത്തിനായി ഇവ എത്തിച്ചിരുന്നത്. സൗജന്യ ഭക്ഷ്യക്കിറ്റ് തയാറാക്കിയതും സപ്ലൈകോ ആയിരുന്നു. ഇതാണ് കേന്ദ്ര വിഹിതം സൗജന്യ കിറ്റിലേക്ക് വകമാറ്റുന്നതിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: