മുംബൈ: ഐപിഎല്‍ പതിനാലാം സീസണ് ഈ മാസം ഒമ്പതിന് ആരംഭിക്കുകയാണ്്. ഭൂരിഭാഗം ടീമുകള്‍ക്കും തുടക്കത്തില്‍ ചില പ്രമുഖ താരങ്ങളുടെ സേവനം നഷ്ടമാകും. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ചര്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡ തുടങ്ങിയവരടക്കമുള്ള താരങ്ങള്‍ക്കാണ് ആദ്യ മത്സരങ്ങള്‍ നഷ്ടമാകുക.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിവരികയാണ്. അവസാന ഏകദിനം ഈ മാസം ഏഴിനാണ്. അതിനാല്‍ കഗിസോ റബഡയുടെയും ആന്റിച്ച് നോര്‍ട്ജെയുടെയും സേവനം ആദ്യ നാലു മത്സരങ്ങളില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ലഭിക്കില്ല. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഈ സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാകും.
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പാക് പര്യടനം കാരണം ചെന്നൈ സൂപ്പര്‍ കിങ്സിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ സേവനം ആദ്യ നാലു മത്സരങ്ങില്‍ ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷം പ്ലേയര്‍ ഓഫ് ദ സീസണായി തെരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ മത്സരങ്ങളില്‍ രാജ്സ്ഥാന്‍ റോയല്‍സ് ടീമിലുണ്ടാകില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനായ ആര്‍ച്ചര്‍ വിശ്രമത്തിലാണ്. അതിനിടെ ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ആര്‍ച്ചര്‍ക്ക് ഐപിഎല്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
സീസണിന്റെ തുടക്കത്തില്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പ ടീമിലുണ്ടാകില്ലെന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്രിക്കറ്റ് ഡയറക്ടര്‍ മൈക്ക് ഹെസ്സണ് . സാമ്പ വിവാഹിതനാകുകയാണ്. അതിനാല്‍ ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്ന് മൈക്ക് ഹെസ്സണ് പറഞ്ഞു.
ദീര്‍ഘകാലം ബയോ- ബബിളില്‍ ചെലവഴിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമില്‍ നിന്ന് പിന്മാറി. മാര്‍ഷിന് പകരം ഇംഗ്ലീഷ് ബാറ്റ്്സ്മാന്‍ ജേസണ്‍ റോയിയെ ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാ്റ്റ്സ്മാന്‍ ക്വിന്റണ്‍ ഡികോക്ക്്് ടീമിനൊപ്പം പാക്കിസ്ഥാന് പര്യടനം നടത്തുന്നതിനാല്‍ മുംബൈന് ഇന്ത്യന്‍സിന്റെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: