പിണറായി സര്‍ക്കാര്‍ അതീവ രഹസ്യമായി നടത്തിയ വന്‍അഴിമതിയായിരുന്നു ബ്രൂവറി ഡിസ്റ്റിലറി അഴിമതി. മന്ത്രിസഭയോ ഭരണ മുന്നണിയോ അറിയാതെ പരമ രഹസ്യമായി നടത്തിയ കോടികളുടെ ഈ ഇടപാട്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി മൂന്ന് ബ്രൂവറികള്‍ക്കും, ഒരു ഡിസ്റ്റലറിക്കും അനുമതി നല്‍കിക്കൊണ്ട് കേരളത്തെ മദ്യമുതലാളിമാര്‍ക്ക് തീറെഴുതി നല്‍കാനുള്ള ശ്രമമായിരുന്നു അത്. 1999 ന് ശേഷം ആദ്യമായിട്ടായിരുന്നു ഇവയ്ക്ക് അനുമതി നല്‍കിയത.് കണ്ണൂരിലെ വാരത്ത് ശ്രീധരന് ബ്രൂവറി െ്രെപവറ്റ് ലിമറ്റഡ്, പാലക്കാട്ടെ ഏലപ്പുള്ളിയില്‍ അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് െ്രെപവറ്റ് ലിമറ്റഡ്, എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക് എന്നീ കമ്പനികള്‍ക്കാണ് ബീയര്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത്.
തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിക്കുന്നതിന് ശ്രീ ചക്രാ ഡിസ്റ്റലറീസ് െ്രെപവറ്റ് ലിമറ്റഡ് എന്ന കമ്പനിക്കും അനുമതി നല്കി. ഇതില്‍ രണ്ടെണ്ണം വെറും കടലാസ് കമ്പനികള്‍ ആയിരുന്നു. സ്വന്തമായി ഭൂമി പോലും ഇല്ലായിരുന്നു. പാലക്കാട്ടെ ഏലപ്പുള്ളിയില്‍ അനുവദിച്ച അപ്പോളോ ബ്രൂവറി തുടങ്ങിയിരുന്നെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ ജലചൂഷണത്തിന് അരങ്ങൊരുങ്ങുമായിരുന്നു. കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ആദ്യം പിടിച്ചു നില്ക്കാന് നോക്കിയെങ്കിലും ഒടുവില്‍ അനുമതികളെല്ലാം റദ്ദാക്കി സര്‍ക്കാര്‍ തടിയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: