ചെന്നൈ: ഇടതു പാര്‍ട്ടികള്‍ക്ക് 25 കോടിരൂപ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെയില്‍ നിന്നും െൈകപ്പറ്റിയതായി സ്ഥിരീകരണം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ രേഖയിലാണ് ഡിഎംകെ 25 കോടി നല്‍കിയതായി കണക്ക് സമര്‍പ്പിച്ചിരിക്കുന്നത്. സിപിഎം 10 കോടിയും സിപിഎം 15 കോടിയുമാണ് സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ നിന്നും വാങ്ങിയിരിക്കുന്നത്.
അതേ സമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് വ്യക്തമാക്കി. ഡിഎംകെയില്‍ നിന്നും തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി കൈപ്പറ്റിയാണ് മുന്നണിയുമായി സഹകരിക്കുന്നതെന്നായിരുന്നു കമല്‍ഹാസന്റെ ആരോപണം. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍.
വിഷയത്തില്‍ കമല്‍ഹാസനെ വിമര്‍ശിച്ച് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തുവന്നിരുന്നു. കമല്ഹാസന് രാഷ്ട്രീയം അറിയില്ലെന്നും മറുപടി പറയാനില്ലാ എന്നും കാരാട്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: