തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടിന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക. ഏപ്രില്‍ രണ്ടാം തീയതി ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് 2.05ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും.
തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്ഫീല് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് നാല് മണിക്ക് അവിടെ പൊതുസമ്മേളനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 5ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. ഇന്ന് പാലക്കാട് കോട്ട മൈതാനത്തുപ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്ക് വന്ജാനവലി സാക്ഷ്യം വഹിച്ചു.
ആശയപോരാട്ടിനു പകരം കൊലപാതക രാഷ്ട്രീയമാണ് കേരളത്തിലെ എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും ഇതിനു അന്ത്യം കുറിക്കണമെന്നും മോദി പാലക്കാട് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു. ചെറുപ്പക്കാര്‍ ഇടത്-വലത് മുന്നണികളില്‍ അസംതൃപ്തരാണ്. അഞ്ചു വര്‍ഷം വീതം മാറി മാറി കൊള്ളയടിക്കാന്‍ ഇരു മുന്നണികളും ധാരണയുണ്ടാക്കി ജനങ്ങളെ പറ്റിക്കുകയാണ്. മുപ്പത് വെള്ളിക്കാശിനാണ് യൂദാസ് ക്രിസ്തുവിനെ ഒറ്റിയതെങ്കില്‍ കേരളത്തെ കുറച്ചു സ്വര്‍ണത്തിനു വേണ്ടി ഒറ്റിക്കൊടുത്തവരാണ് എല്‍ഡിഎഫുകാര്‍. എന്നാല്‍ സൂര്യകിരണങ്ങള്‍ പോലും വിറ്റ് സംസ്ഥാനത്തെ കൊള്ളയടിച്ചവരാണ് യുഡിഎഫുകാരെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: