തൃശ്ശൂര്‍ : രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി എംപി. തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. രാജ്യ സ്നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. ഇതോടൊപ്പം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജനാധിപത്യപരമായ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിലും നിയമപരമായിട്ടായിരിക്കും ഇടപെടലുകള്‍ നടത്തുക. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ബിജെപിയുടെ ഭരണം പരിശോധിച്ചാല്‍ തന്നെ ഭരണനിര്‍വ്വഹണത്തിലെ ബിജെപിയുടെ ശേഷി എന്തെന്ന് മനസ്സിലാക്കാന്‍ ആകും. നിയമസഭയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ആത്മവിശ്വാസത്തോടേയും ആത്മാര്‍ത്ഥതയോടുമുള്ള ഭരണം തന്നെ കാഴ്ച വെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: