ഹൂസ്റ്റണ്‍ : ടെക്സസ് സ്റ്റേറ്റ് ട്രൂപ്പര്‍ ചാഡ് വാക്കറെ പതിയിരുന്നു വെടിവച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി ഡി.ആര്‍തര്‍ പിന്‍സനെ (37) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടെക്സസിലെ മെക്സിയ സിറ്റിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ട് 7.45 ന് വഴിയില്‍ എഞ്ചിന് പ്രവര്‍ത്തനം നിലച്ച വാഹനത്തില്‍ ഡ്രൈവറെ സഹായിക്കുന്നതിനിടയിലാണ് ട്രൂപ്പര്‍ക്ക് വെടിയേറ്റതെന്ന് ഡിപിഎസ് റീജിയന് ഡയറക്ടര്‍ ടോഡ് സിന്‍ഡര്‍ പറഞ്ഞു.
ഡാളസ്സില്‍ നിന്നും 75 മൈല്‍ ദൂരെയാണ് മെക്സിയ സിറ്റി. ട്രൂപ്പറെ വെടിവച്ച ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങി ഡി.ആര്‍തര്‍ രക്ഷപ്പെട്ടതായാണ് അധികൃതര്‍ അറിയിച്ചത്. ശനിയാഴ്ചയാണ് പ്രതിയെ മരിച്ച നിലയില്‍ സമീപത്തു നിന്നും കണ്ടെത്തിയെന്ന് ലൈം സ്റ്റോണ്‍ കൗണ്ടി ജഡ്ജ് റിച്ചര്‍ഡ് ഡങ്കന്‍ പറഞ്ഞു.
തലയ്ക്കും വയറിനും വെടിയേറ്റ ട്രൂപ്പര്‍ വെക്കോ ബെയ്ലര് സ്റ്റേറ്റ് ആന്‍ഡ് വൈറ്റ് ഹില്‍ ക്രിസ്റ്റ ആശുപത്രിയില്‍ വളരെ ഗുരുതരമായ സ്ഥിതിയില്‍ കഴിയുകയായിരുന്നു. ചാഡ് വാക്കറിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: