ശ്രീഗംഗാനഗര്‍: ഭാരത് ബന്ദിനിടെ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധക്കാര്‍. വെള്ളിയാഴ്ച രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു മനുഷ്യത്വരഹിതമായ ഞെട്ടിപ്പിക്കുന്ന സംഭവം. ഗര്‍ഭിണിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനെ നതാവാല ബൈപ്പാസിലാണ് തടഞ്ഞത്. അവശ്യസേവനങ്ങളൊഴികെയുള്ളവ 12 മണിക്കൂര്‍ അടച്ചിടണമെന്നായിരുന്നു ഇടനിലക്കാരുടെ ആഹ്വാനം.
കടത്തിവിടണമെന്ന് പെണ്‍കുട്ടിയുടെ അമ്മ അപേക്ഷിച്ചുവെങ്കിലും ‘അവള് മരിക്കട്ടെ’ എന്ന് സമരക്കാര്‍ പറഞ്ഞുവെന്ന് ആരോപണമുണ്ട്. രാജസ്ഥാനില്‍ സിഖ് സമൂഹം കൂടുതലായുളള ഗംഗാനഗര്‍ ജില്ലയെ മാത്രമാണ് സംയക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ബന്ദ് ബാധിച്ചത്. ആംബുലന്‍സുകള്‍ കടത്തിവിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു.
വൈകിയതിനെ തുടര്‍ന്ന് ആരോഗ്യം മോശമായ നിലയിലാണ് ശ്രീഗംഗാനഗര്‍ ജില്ലാ ആശുപത്രിയില്‍ യുവതിയെ എത്തിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇടനിലക്കാരാണ് ഭാരത് ബന്ദ് നടത്തിയത്. രാവിലെ ആറിന് ആരംഭിച്ച 12 മണിക്കൂര്‍ ബന്ദില്‍ രാജ്യത്ത് പലയിടത്തും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: