തിരുവനന്തപുരം: കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന് നേരെ ഡിവൈഎഫ്ഐയുടെ ആസൂത്രിത ആക്രമണം. ചെമ്പഴന്തി അണിയൂരില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ശോഭാസുരേന്ദ്രന്റെ വാഹന പര്യടനത്തിന് ഇടയിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ വാഹനങ്ങളിലാണ് ബൈക്കുകള്‍ ഇടിച്ചുകയറ്റിയത്.
പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഡിവൈഎഫ്ഐ അക്രമിസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഡിവൈഎഫ്ഐ അക്രമികളായ അച്ചു, ലക്ഷ്മണന്, ലാല്കൃഷ്ണന്, പ്രദീപ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വനിതകളടക്കമുള്ള പ്രവര്‍ത്തകരെ ആക്രമിച്ചത്. തുടര്‍ന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. അക്രമികള്‍ സിപിഎമ്മിന്റെ ബൂത്ത് ഓഫീസിനുള്ളില്‍ ഒളിച്ചു. ഇതോടെ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം ബൂത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരുന്നു. രാത്രി വൈകിയും പ്രതിഷേധവും സംഘര്‍ഷാവസ്ഥയും തുടരുകയാണ്.
അണിയൂരിലെ അക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ശോഭാസുരേന്ദ്രന് സിപിഎം ബൂത്ത് ഓഫീസില്‍ കുത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: