പൊയിനാച്ചി: ഇരുപത് വര്‍ഷത്തിലധികമായി സിപിഎം പ്രതിനിധാനം ചെയ്യുന്ന ഉദുമ മണ്ഡലത്തില്‍ വികസനം തൊട്ടു തീണ്ടാത്ത പൊയിനാച്ചിയിലെ രാജീവ്ഗാന്ധി കോളനിയിലെ ജനജീവിതം ദുരിത പൂര്‍ണം. കരളലിയിപ്പിക്കുന്ന കാഴ്ച നേരില്‍ കണ്ട് ഉദുമ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എ.വേലായുധന്.
അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വീട് എന്നിവ ഇനിയും ഇല്ലാത്ത കുടുംബങ്ങള്‍ ഏറെയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോട് ദുരിതപൂര്‍ണമായ ജീവിതം അക്കമിട്ട് നിരത്തി കോളനിയിലെ അമ്മമാര്‍. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന അമ്മമാര്‍ ഉറപ്പിച്ച് പറയുന്നു. ഇപ്രാവശ്യം ഞങ്ങള്‍ ബിജെപിക്കൊപ്പമെന്ന്. സാധാരണക്കാരില്‍ സാധാരണകാരനായ ഉദുമ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.വേലായുധന് ചെമ്മനാട് പഞ്ചായത്തിലെ ദേളി അരമങ്ങാനത്ത് നിന്നാണ് ഇന്നെല പര്യടനം ആരംഭിച്ചത്. പരവനടുക്കം, പൊയിനാച്ചി ദന്തല്‍ കോളേജ്, ഉദുമ സ്പിന്നിങ്ങ് മില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു.
ഉച്ചയോടെ എന്‍എസ്എസ് കാസര്‍കോട് താലൂക്ക് യൂണിയന് പ്രസിഡന്റ് എ. ബാലകൃഷ്ണന് നായരുമായി കൂടികാഴ്ച നടത്തി. ഉച്ചയ്ക്ക് ശേഷം ഉദുമ പഞ്ചായത്തിലെ പാലക്കുന്നില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അച്ഛനമ്മമാരില്‍ നിന്ന് അനുഗ്രഹം വാങ്ങിച്ചു. ക്ഷേത്ര പ്രസിഡന്റിനേയും കണ്ട് സംസാരിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം ജില്ലാ കമ്മറ്റി അംഗങ്ങളായ വൈ.കൃഷ്ണദാസ്, ബി.രവീന്ദ്രന്, മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്, വൈസ് പ്രസിഡന്റ് സദാശിവന് മണിയങ്ങാനം, തമ്പാന് അച്ചേരി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് ചാത്തങ്കൈ, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മധുസൂതനന് തുടങ്ങിയവര്‍ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: