ലണ്ടന്‍: സിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകള്‍ക്കെതിരെ വംശഹത്യ നടത്തുന്ന ചൈനീസ് ഭരണകൂടത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ച് പാശ്ചാത്യ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍, യു.കെ, യു.എസ്, കാനഡ എന്നിവ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചു.
സിന്‍ജിയാങ് പ്രവിശ്യയിലെ പൊതുസുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ചെന്‍ മിന്‍ഗുവോ, കമ്യൂണിസ്റ്റ്പാര്‍ട്ടി സ്റ്റാന്റിങ്കമ്മിറ്റി അംഗംവാങ്മിങ്ങാഷന്, ഉപമേധാവി സുഹായിലൂന്‍, പ്രഡക്ഷന്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ കോപ്സിലെ വാങ്ജുന്ഷെങ്എന്നിവര്ക്കു പുറമെ ഉയ്ഗൂര്‍ ക്യാമ്പുകളുടെ നടത്തിപ്പ്ചുമതലയുള്ള സിന്ജിയാങ്പ്രൊഡക്ഷന് ആന്‍റ് കണ്‍സ്ട്രക്ഷന്‍ കോര്പ്സ്പബ്ലിക്സെക്യൂരിറ്റി ബ്യൂറോ എന്നിവക്കെതിരെയാണ് ഉപരോധം.
ഉയ്ഗൂറുകള്‍ക്ക് അടിസ്ഥാന മൗലികാവകാശങ്ങള്‍ വരെ ചൈന നിഷേധിക്കുകയാണെന്ന്യു.കെ വിദേശകാര്യസെക്രട്ടറി ഡൊമിനിക്റാബ്പറഞ്ഞു. 1989ലെ ടിയാനെന്‍മന്‍ സ്ക്വയര്‍ കുരുതിക്കു ശേഷം ആദ്യമായാണ് യൂറോപ്യന്‍ യൂണിയന്‍ ചൈനക്കു മേല്‍ ഉപരോധം ഏര്‍പെടുത്തുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിനു പകരമായി യൂറോപിലെ 10 പേര്‍ക്കും നാല് സ്ഥാപനങ്ങള്‍ക്കും ചൈനയിലേക്ക്പ്രവേശിക്കുന്നതിനും വ്യവസായം നടത്തുന്നതിനും വിലക്കേര്‍പെടുത്തിയിട്ടുണ്ട്.
സിന്‍ജിയാങ് പ്രവിശ്യയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച തടവറകളില്‍ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പാര്പ്പിച്ചിട്ടുണ്ടെന്നാണ്കരുതുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ സിന്‍ജിയാങ്ങിലെ ഉയ്ഗൂറുകളെ പരിവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്ഇവ നടത്തുന്നതെന്ന്രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു. കടുത്ത പീഡന മുറകളും ലൈംഗിക ചൂഷണവും പുറമെ വംശീയ പ്രക്ഷാളനവും നടക്കുന്ന ഈ കേന്ദ്രങ്ങള്ക്ക്പുറമെ അന്യപ്രവിശ്യകളില്‍ തൊഴിലിനെന്ന പേരില്‍ നിര്‍ബന്ധിതമായി പ്രദേശത്തുനിന്ന് ആളുകളെ വിദൂരങ്ങളിലേക്ക്അയക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: