തയ്വാൻ: ചൈനയ്ക്കെതിരായ വെറുപ്പ് ആഴത്തില്‍ സൂക്ഷിക്കുന്ന തയ് വാന്കാരില് 67 ശതമാനം പേരും ചൈനയില്‍ നിന്നുള്ള കോവിഡ് 19 വാക്സീന് എടുക്കുന്നതിന് വിസമ്മതിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്.
ഈ വാക്സിന് വികസപ്പിച്ചതില് സുതാര്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പേരും വാക്സിനെ എതിര്‍ക്കുന്നത്. പുറംലോകത്തിന് കോവിഡ് വാക്സിന് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ ചൈന വിമുഖത കാണിച്ചിരുന്നതായും ഈ സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തയ് വാന്‍ ടൈംസാണ് സര്‍വ്വേഫലം പ്രസിദ്ധീകരിച്ചത്. കോവിഡ് 19 വൈറസിന്റെ ഉല്‍പ്പത്തിയും വ്യാപനവും അന്വേഷിച്ച് കണ്ടെത്താനുള്ള ലോകാരോഗ്യസംഘടനയുടെ എല്ലാ പരിശ്രമങ്ങളെയും ചൈന തടഞ്ഞിരുന്നു. സാമ്പിളുകളും ഡേറ്റയും ശേഖരിക്കാന്‍ ബീജിങ്ങിലെത്തിയ ലോകാരോഗ്യസംഘടനയുടെ മെഡിക്കല്‍ സംഘത്തിന് ചൈനീസ് അധികൃതരുടെ കണ്ടെത്തലുകള്‍ മാത്രമാണ് കൈമാറിയത്. അതല്ലാതെ, സ്വന്തം നിലയില്‍ ഗവേഷണം നടത്താന്‍ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. വെറുംകയ്യോടെയാണ് ലോകാരോഗ്യസംഘടനയുടെ സംഘം ചൈനയില്‍ നിന്നും മടങ്ങിയത്.
കോവിഡ് 19 വൈറസിന്റെ ഉല്പത്തിയെയും വ്യാപനത്തേയും കുറിച്ച് നിരവധി ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ചൈനീസ് അധികൃതര്‍ സൃഷ്ടിക്കുകയും പരത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: