ശ്രീനഗര്‍ : കശ്മീരില്‍ ഭീകരവാദ- രാഷ്ട്രീയ പാര്‍ട്ടിബന്ധം നിലനിര്‍ത്തിക്കൊണ്ടു പോവുന്നതില്‍ പിഡിപി നേതാവ് വഹീദ് റഹ്മാന് പരയെയ്ക്ക് ബന്ധമുള്ളതായി എന്‍ഐഎ. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ നല്കിയ കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയാണ് വഹീദ റഹ്മാന്.
രാഷട്രീയ- വിഘടനവാദ- ഭീകരവാദ കൂട്ടുകെട്ടില്‍ എന്‍ഐഎ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇതിനായി ധനസമാഹരണം നടത്തിയതിലും വഹീദ് റഹ്മാന് മുഖ്യപങ്കുള്ളതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വേണ്ടി ഫണ്ട് വിനിമയം നടത്തിയത് വഹീദ് റഹ്മാനാണ്. ഇതിനുവേണ്ടിയുള്ള ഗൂഢാലോചനയിലും ഇയാള്‍ പങ്കെടുത്തു.
വഹീദ് പരയ്ക്ക് പുറമേ കൂട്ടാളികളായ ഷഹീന് അഹമ്മദ്, തഫ്സുള് ഹുസ്സൈന്‍ പരിമോ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 17, 18, 38, 39,40, ആയുധ നിയമത്തിലെ 25 (1എഎ), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്.
2020 ജനുവരി 11ന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍മാരോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഡിഎസ്പി ദേവേന്ദര്‍ സിങ് അറസ്റ്റിലായ കേസിലാണ് വഹീദുറഹ്മാന് വഹീദ് റഹ്മാന് അടക്കമുള്ളവര്‍ക്കെതിരെ എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകര സംഘടനകള്‍ക്ക് പണം സമാഹരിച്ച് നല്കിയ കേസില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് വഹീദ് റഹ്മാനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: