തിരുവനന്തപുരം: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉള്‍ക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളില്‍ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്.
140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടര്‍മാരും 1,41,62,025 സ്ത്രീവോട്ടര്‍മാരും 290 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഇവരില്‍ പ്രവാസിവോട്ടര്‍മാരായ 87318 പുരുഷന്മാരും, 6086 സ്ത്രീകളും 11 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: