കൊച്ചി: ഒന്‍പതു വ്യത്യസ്ത പെന്‍ഷന്‍ വരുമാന രീതികളില്‍ നിന്നു തങ്ങള്‍ക്ക് അനുയോജ്യമായ രീതി തെരഞ്ഞെടുക്കാന്‍ ബജാജ് അലയന്‍സ് ലൈഫ് ഗാരന്റീഡ് പെന്‍ഷന്‍ ഗോള്‍ അവസരമൊരുക്കി. റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിത ചെലവുകള്‍ നേരിടാന്‍ ഇതു സഹായകമാകും.
ജീവിതകാലം മുഴുവന്‍ ഉറപ്പായ സ്ഥിര വരുമാനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. പോളിസി വാങ്ങുമ്പോള്‍ തന്നെ ഇങ്ങനെ ലഭിക്കേണ്ട തുക എത്രയെന്നു നിശ്ചയിക്കാം. അതു ജീവിതകാലം മുഴുവന്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും. ഓരോരുത്തരുടേയും ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായി ഒന്‍പതു വ്യത്യസ്ത ആനുവിറ്റികളില്‍ നിന്നു നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ആനുവിറ്റി പദ്ധതിയില്‍ ചേര്‍ന്ന ഉടന്‍ തന്നെയോ ഭാവിയിലെ ഒരു കാലാവധി മുതലോ ലഭിക്കും. ഈ തുക വാര്‍ഷിക, അര്‍ധവാര്‍ഷിക, ത്രൈമാസ, പ്രതിമാസ രീതികളില്‍ ഏതെങ്കിലും ഒന്നില്‍ ലഭിക്കുന്നതും തെരഞ്ഞെടുക്കാം.
പോളിസി ഉടമയുടെ ജീവിത കാലത്തിനു ശേഷം പങ്കാളിക്ക് 50 ശതമാനമോ 100 ശതമാനമോ ആനുവിറ്റി ലഭിക്കുന്ന രീതിയും ഇതില്‍ തെരഞ്ഞെടുക്കാം. മൂലധനം (വാങ്ങാനായി ചെലവഴിക്കുന്ന തുക) തിരികെ ലഭിക്കുന്ന രീതിയും പ്രീമിയം അടക്കുന്ന കാലാവധി തെരഞ്ഞെടുക്കുന്ന രീതിയും അടക്കം മറ്റു നിരവധി സവിശേഷതകളും ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോളിനൊപ്പം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: