ന്യൂദല്‍ഹി: സൈനിക ഇടപാടുകള്‍ വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യ-യുഎസ് ധാരണ. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ജനറല്‍ ലോയ്ഡ് ഓസ്റ്റിനും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ഇന്നലെ ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പ്രതിരോധ സഹകരണം, വിവരങ്ങള്‍ പങ്കിടല്‍, പരസ്പര സേനാവിന്യാസ പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
കൊറോണ പശ്ചാത്തലത്തിലും അമേരിക്കന്‍ പ്രതിനിധികളുടെ ഇന്ത്യാസന്ദര്ശനംഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന്പ്രതിരോധ മന്ത്രി പറഞ്ഞു. സെക്രട്ടറി ഓസ്റ്റിനോടും സംഘത്തോടും നടത്തിയ സമഗ്രവും ഫലപ്രദവുമായ ചര്‍ച്ചകളില്‍ സന്തോഷമുണ്ട്. ആഗോളതലത്തില്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും രാജ്നാഥ് സിങ് വ്യക്തമാക്കി.
സൈന്യങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സംയുക്ത പ്രസ്താവനയില്‍ രാജ്നാഥ് സിങ് പറഞ്ഞു. പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ ഉദാരവല്‍കൃത എഫ്ഡിഐ (നേരിട്ടുള്ള വിദേശനിക്ഷേപം) നയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുഎസ് പ്രതിരോധ വ്യവസായത്തെ ക്ഷണിച്ചതായും മന്ത്രി പറഞ്ഞു. എയ്റോഇന്ത്യ2021ല്യുഎസ്വ്യവസായത്തിന്റെപങ്കാളിത്തത്തിന് സെക്രട്ടറി ഓസ്റ്റിനോട് അദ്ദേഹം അഭിനന്ദനം അറിയിച്ചു.സുയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: