കോട്ടയം: ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുകയും ആചാര ലംഘനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും ചെയ്തതിന് ഇടതു സര്‍ക്കാര്‍ വേട്ടയാടിയ അയ്യപ്പ ഭക്തരുടെ കുടുംബസംഗമത്തിന് ഇന്ന് തുടക്കം. ശബരിമല കര്‍മസമിതി, ഹിന്ദുഐക്യവേദി എന്നിവയുടെ നേതൃത്വത്തില്‍ 27 വരെയാണ് അയ്യപ്പഭക്തസംഗമങ്ങള്‍.
ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലാണ് ആദ്യ അയ്യപ്പ ഭക്ത സംഗമം. നാളെ രാവിലെ ഒന്‍പതിന് കൊല്ലത്തും വൈകിട്ട് നാലിന് കോട്ടയത്തും 22ന് രാവിലെ 10ന് ഇടുക്കിയിലും വൈകിട്ട് നാലിന് എറണാകുളത്തും 23ന് രാവിലെ ഒന്‍പതിന് തൃശൂരിലും 24ന് വൈകിട്ട് നാലിന് കോഴിക്കോട്ടും 25ന് രാവിലെ 10ന് വയനാട്ടിലും വൈകിട്ട് അഞ്ചിന് കണ്ണൂരിലും 26ന് രാവിലെ 10ന് കാസര്‍കോട്ടുമാണ് സംഗമങ്ങള്‍. സമാപനം കുറിച്ചുള്ള അയ്യപ്പഭക്തസംഗമം 27ന് പന്തളത്ത്.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്. കുമാര്‍, സംന്യാസിവര്യര്‍, ആചാര്യ ശ്രേഷ്ഠര്‍, സമുദായ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.
നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും കിരാതമായി മര്‍ദിച്ചും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും ഇടതു സര്‍ക്കാര്‍ പീഡിപ്പിക്കുകയായിരുന്നു. 16000ത്തിലധികം കേസുകളിലായി 57000ത്തിലധികം ഭക്തര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവച്ചതിനു ശേഷമാണ് ഭക്തര്‍ക്ക് കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: