ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കര്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഹര്‍ജിയില്‍ വാദം തുടങ്ങി. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ ഒരു ക്രിമിനല്‍ കുറ്റവും തെളിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വികാസ് പാഹ്വ കോടതിയില്‍ ബോധിപ്പിച്ചു. മരണം കൊലപാതകമോ ആത്മഹത്യയോ അല്ലെന്നും അപകടമാണെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ടുകളിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ആത്മഹത്യയാണെന്നു പോലും തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു.
2014 ജനുവരി 17നാണ് തരൂരിന്റെ ഭാര്യ സുനന്ദയെ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിനു ശേഷമാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: