ജയ്പൂര്‍: ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ബലാല്‍സംഗക്കേസ് പത്രക്കാര്‍ക്ക് ചൂടുള്ള വാര്‍ത്തയായിരുന്നു. പ്രിയങ്കാഗാന്ധിയും, എന്തിന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വരെ അവിടെ ഓടിയെത്തി. കാരണം? യോഗി ആദിത്യനാഥ് എന്ന ബിജെപി മുഖ്യമന്ത്രിയെ ക്രൂശിക്കാന്‍ അവസരം കിട്ടുന്നു.
എന്നാല്‍ രാജസ്ഥാനിലെ ജലാവറില്‍ നടന്ന ക്രൂരബലാത്സംഗക്കേസില് ശബ്ദമുയര്‍ത്താന്‍ ഇവര്‍ ആരും എത്തിയില്ല. കാരണം യുപിയിലെ ഹത്രാസല്ല, രാജസ്ഥാനിലെ ജലാവര്‍. അവിടെ ബിജെപിയുടെ യോഗിയാണ്. ഇവിടെ കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ടാണ്. അപ്പോള്‍ ജാതി നോക്കി, പാര്‍ട്ടി നോക്കിയാണ് ഇവിടെ ബലാത്സംഗക്കേസുകളില്‍ പോലും രോഷം ജ്വലിക്കുന്നത്.
ജലാവറില്‍ മാര്‍ച്ച് ഒമ്പനിതാണ് 15 വയസ്സായ പോണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ വാര്‍ത്ത പുറംലോകമറിയുന്നത്. കോട്ട ജില്ലയിലെ സുകേത് പട്ടണത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ 12 പേരിലധികം പേരാണ് എട്ട് ദിവസത്തോളം ജലാവര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
വേദനയില്‍ പുളയുമ്പോള്‍ കുട്ടിക്ക് മയക്കമരുന്ന് നല്കി. കുട്ടി ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദനവും ഭീഷണിയും. മാര്‍ച്ച് അഞ്ചിനാണ് ഈ പെണ്‍കുട്ടി സംഘത്തിന്റെ കണ്ണ് വെട്ടിച്ച് സ്വന്തം വീട്ടിലെത്തിയത്. പിന്നീട് പൊലീസില്‍ പരാതി നല്കി. പൊലീസ് പോസ്കോ പ്രകാരവും ഐപിസി 363, 376 ഡി എന്നീവകുപ്പുകള്‍ പ്രകാരം 20 പേര്‍ക്കെതിരെ കേസുടുത്തു. ഇതില്‍ നാല് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
പെണ്‍കുട്ടിയുടെ കൂട്ടുകാരാണ് ചതിച്ചത്. അവര്‍ പ്രലോഭിച്ച് ഫിബ്രവരി 25ന് സ്കൂള്‍ ബാഗ് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കൂ്ട്ടിക്കൊണ്ടുപോയി. ബുള്‍ബുളും ചോത്മലും കൂട്ടുകാരായതിനാല്‍ പെണ്‍കുട്ടി സംശയിച്ചില്ല. ജലാവറില്‍ പോയി. പ്ക്ഷെ പെണ്‍കുട്ടിയെ മൂന്ന് നാല് പേര്‍ക്ക് കാഴ്ചവെച്ചു. അവര്‍ പെണ്‍കുട്ടിയെ പലയിടത്ത് പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി.
മാര്‍ച്ച് അഞ്ചിന് വീട്ടില്‍ രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി മാര്‍ച്ച് 6ന് കേസ് നല്കി. മാര്‍ച്ച് 9ന് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്കി. ആദ്യം ചോത്മല് മാലി, ബുള്‍ബുള്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി എന്നിവരെ പിടികൂടി. പിന്നീട് അര്‍ഷാദ് അയുബ്, തോഷിഫ്, ഷാരുഖ് എന്നിവരെ പിടികൂടി. ഇതുവരെ 20 പേരെ പിടികൂടി.
രാജസ്ഥാനിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന ക്രമസമാധാന നിലയില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ കോട്ടയില്‍ പ്രകടനം നടത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ സുകേത് പൊലീസ് സ്റ്റേഷന് മണിക്കൂറുകളോളം ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: