കൊച്ചി: നിയമസഭാ തെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ബംഗാളിലെ അവസാന സിപിഎം മുഖ്യമന്ത്രി ആയിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി വരുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. 35 വര്‍ഷം സിപിഎം തുടര്‍ ഭരണം നടത്തിയ ബംഗാളില്‍ ബിജെപി ശക്തി പ്രാപിച്ചതിനെത്തുടര്ന്നാണ് തെരഞ്ഞെടുപ്പില്‍ മമതയ്ക്കെതിരെ പ്രചാരണത്തിന് ഇറങ്ങാന്‍ കഴിഞ്ഞതു പോലും. ബുദ്ധദേവിനെക്കാളും മോശം അനുഭവമായിരിക്കും കേരളത്തില്‍ പിണറായിയെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
നിയമസഭാ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പരസ്യ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞേക്കും. എന്നാല്‍, കുതിച്ചുയരാനുള്ള അടങ്ങല്‍ മാത്രമാണിതെന്നാണ് സൂചന. കണ്ണൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമായിരിക്കും പിണറായിക്കെതിരെയുള്ള കുതിച്ച് ചാട്ടത്തിന്റെ തുടക്കം.
കാലാകാലങ്ങളായി ഇടത് മുന്നണിയില്‍ സിപിഐക്ക് ലഭിച്ചിരുന്ന പ്രാധാന്യം കേരള കോണ്‍ഗ്രസിന്റെ വരവോടെ കുറഞ്ഞു. ഇതില്‍ സിപിഐ കടുത്ത അമര്‍ഷത്തിലാണ്. എന്‍സിപി, എല്‍ജെഡി തുടങ്ങിയ ചെറുകക്ഷികളുടെ സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ടായി. ഇതും മുന്നണിയിലെ ഘടകകക്ഷികളുടെ നീരസത്തിന് കാരണമായി.
സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക വികാരം മാനിക്കാതെയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. സ്വതന്ത്ര പരിവേഷം നല്കിയ പേമെന്റ് സീറ്റുകള്‍ നിരവധിയാണ്. പാര്‍ട്ടിയെ നോക്കുകുത്തിയാക്കി പിണറായി നേരിട്ടായിരുന്നു പല സ്ഥാനാര്‍ഥികളെയും തീരുമാനിച്ചത്. അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ പിണറായി പാര്‍ട്ടിയെ വരുതിയിലാക്കുകയാണെന്ന ആക്ഷേപം മറ്റ് പല നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍, എതിര്‍ശബ്ദം ഇല്ലാതാക്കുന്ന പിണറായിയുടെ മുന്നില്‍ ഇക്കൂട്ടര്‍ തല്ക്കാലം നിശ്ശബ്ദരാണ്. എന്തായാലും സമാനതകളില്ലാത്ത പ്രതിസന്ധിയിലോടെയാണ് സിപിഎം കടന്നുപോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന് നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: