കൊളംബോ: ബുര്‍ഖ നിരോധിക്കാനും ആയിരക്കണക്കിന് മദ്രസകള്‍ അടച്ചുപൂട്ടാനും ശ്രീലങ്ക ഒരുങ്ങുന്നു. രാജ്യത്തിന്റെ പൊതു സുരക്ഷാ ചുമതലയുള്ള മന്ത്രി സാരത് വീരശേഖരയാണ് മുഖം മറച്ചുള്ള ബുര്‍ഖകള്‍ സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി നിരോധിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ചത്. ഇതിന് മന്ത്രിസഭാ അംഗീകരം ലഭിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
മുന്‍തലമുറക്കാര്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നും മുഖം മറച്ചുള്ള ബുര്‍ഖകള്‍ മതാന്ധതയുടെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്കൂളുകള്‍ അടച്ചുപൂട്ടുമെന്നാണ് സാരത് വീരശേഖരയുടെ പ്രഖ്യാപനം. ആര്‍ക്ക് വേണമെങ്കിലും സ്കൂളുകള്‍ തുറന്ന് എന്തും പഠിപ്പിക്കാമെന്ന രീതി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ബുദ്ധവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ 2019ലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ബുര്‍ഖ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ആക്രമണത്തില്‍ 250ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. എല്‍ടിടിയെ അടിച്ചൊതുക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോദാഭയ രജപക്ഷെ മത ഭീകരവാദവും തുടച്ചുനീക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: