ന്യൂദല്‍ഹി: മിഡില്‍ ഈസ്റ്റിലും പ്രത്യേകിച്ച് സൗദി അറേബ്യയില്‍ യുഎസിലെ ജോ ബൈഡന് ഭരണകൂടം നടത്തുന്ന അതിരുവിട്ട ഇടപെടലില്‍ പ്രതികരണവുമായി നരേന്ദ്ര മോദി സര്‍ക്കാറും. ബൈഡന്റെ വിനാശകരമായ മിഡില്‍ ഈസ്റ്റ് നയത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യയ്ക്കു യാതൊരു താത്പര്യവുമില്ലെന്നും ഇന്ത്യ മിഡില്‍ ഈസ്റ്റിന്ഡറെ സമാധാനത്തിലും സുസ്ഥിരതയിലും പങ്കാളികളായി സൗദി അറേബ്യയുമായി വ്യക്തമായി നിലകൊള്ളുന്നുവെന്നും യുഎസ് ഭരണകൂടത്തോട് ഇന്ത്യ വ്യക്തമാക്കി.
ജോ ബൈഡനും ഡെമോക്രാറ്റുകളും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇസ്രയേലിനു പിന്നാലെ ഇന്ത്യയും നിലപാട് വ്യക്തമാക്കിയത്. സൗദി കിരീടാവകാശിയെ പുറത്താക്കാനുള്ള നീക്കം ബൈഡന് അവസാനിപ്പിക്കണെന്നാണ് ഇന്ത്യയുടെ നിലപാട്.
രണ്ടു ദവസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയും ഗള്‍ഫ് രാജ്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചായിരുന്നു ചര്‍ച്ച . കോവിഡ് പ്രതിരോധത്തിന് പരസ്പരം പിന്തുണ നല്‍കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ കിരീടാവകാശിക്ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സംഭാഷണത്തിലാണ് ബൈഡന് സര്‍ക്കാരിന്റെ അതിരകടന്ന ഇടപെടലിനെ ചെറുക്കുന്നതില്‍ നയതന്ത്ര പിന്തുണ ഇന്ത്യ സൗദിയെ അറിയിച്ചത്. ബൈഡന് അധികാരത്തിലെത്തിയ ശേഷം സൗദിയുമായി അത്ര നല്ല ബന്ധമല്ല യുഎസ് കാത്തുസൂക്ഷിക്കുന്നത്. യുഎസ് നിവാസിയായ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സല്‍മാനും പങ്കുണ്ടെന്ന രഹസ്യാന്വേഷ റിപ്പോര്‍ട്ട് വരെ യുഎസ് പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: