ആലപ്പുഴ: കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം. ആദ്യമായാണ് ബിഎംഎസിന് കായല്‍നിലങ്ങളിലെ കാര്‍ഷിക മേഖലയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അടുത്ത കൃഷി മുതല്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന് പിന്നീട് ചര്‍ച്ച തുടരാനും തീരുമാനമെടുത്തു. പ്രദേശവാസികളായ എട്ട് ബിഎംഎസ് തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി നെല്ല് സംഭരിക്കും. മാര്‍ത്താണ്ഡം കായല്‍ നിലങ്ങളില്‍ നെല്ല് ചുമടെടുപ്പ് കെഎസ്കെടിയുവിന്റെ ധാര്‍ഷ്ട്യം കാരണം മുടങ്ങിയിരുന്നു. ബിഎംഎസ് നേതൃത്വത്തിള്ള ജില്ലാ കര്‍ഷക തൊഴിലാളി സംഘത്തിലെ അംഗങ്ങളായ തൊഴിലാളികളെ നെല്ല് ചുമക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കെഎസ്കെടിയു നിലപാട്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്.
യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയി, ജില്ലാ വൈസ് പ്രസിഡന്റ് ബി. രാജശേഖരന്, കെഎസ്കെടിയു നേതാക്കളായ എ.ഡി. കുഞ്ഞച്ചന്, ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: