മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും. 25 വര്‍ഷത്തിന് ശേഷം ആദ്യമായി ലീഗിനു വേണ്ടി വനിതയും മത്സരിക്കും. കോഴിക്കോട് സൗത്തില്‍ അഡ്വ.നുര്‍ബീന റഷീദ് ആണ് മത്സരിക്കുക. കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് പകരം മകന് മത്സരിക്കും.
മഞ്ചേശ്വരം- എം.കെ.എം. അഷ്റഫ് , കാസര്‍കോട്- എന്‍.എ. നെല്ലിക്കുന്ന് , അഴീക്കോട്- കെ.എം ഷാജി , കൂത്തുപറമ്പ്- പൊട്ടന്‍ങ്കണ്ടിഅബ്ദുള്ള , കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള , കോഴിക്കോട് സൗത്ത്- നൂര്‍ബിന റഷീദ് , കുന്ദമംഗലം- ദിനേശ് പെരുമണ്ണ, കൊടുവള്ളി- എം.കെ മുനീര്‍, തിരുവമ്പാടി- സി.പി ചെറിയമുഹമ്മദ് , കെണ്ടോട്ടി- ടി.വി ഇബ്രാഹിം, ഏറനാട്- പി.കെ ബഷീര്‍ , മഞ്ചേരി- യു.എ. ലത്തീഫ് , പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം, മങ്കട- മഞ്ഞളാംകുഴി അലി , മലപ്പുറം- പി. ഉബൈദുള്ള, വേങ്ങര- പി. കെ കുഞ്ഞാലിക്കുട്ടി, വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ , തിരൂരങ്ങാടി- കെ.പിഎ മജീദ് , താനൂര്‍- പി. കെ ഫിറോസ് , തിരൂര്‍- കുറുക്കോളി മൊയ്തീന്, കോട്ടയ്ക്കല്‍- ആബിദ് ഹുസൈന് തങ്ങള്‍, മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍ , ഗുരുവായൂര്‍- കെ.എന്‍.എ ഖാദര്‍, .കളമശ്ശേരി- വി. ഇ. ഗഫൂര്‍ , കോങ്ങാട്- യു.സി. രാമന്. ചടയമംഗംലം, പുനലൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: