ദല്‍ഹി: വിജയ് സഹാരെ ട്രോഫി ഫൈനലില്‍ മുംബൈ ഞായറാഴ്ച ഉത്തര്‍പ്രദേശിനെ നേരിടും. ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ സെഞ്ചുറിയുടെ മികവില്‍, നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയെ തോല്‍പ്പിച്ചാണ് മുംബൈ ഫൈനലില്‍ കടന്നത്്. ഉത്തര്‍പ്രദേശ് സെമിയില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു.
പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മുംബൈ കര്‍ണാടകക്കെതിരെ 49.2 ഓവറില്‍ 322 റണ്‍സ് നേടി. മറുപടി പറഞ്ഞ കര്‍ണാടക 42.4 ഓവറില്‍ 250 ന് ഓള് ഔട്ടായി.
തുടക്കം മുതല്‍ അടിച്ചുകളിച്ച മുംബൈ നായകന് പൃഥ്വി ഷാ 122 പന്തില്‍ 165 റണ്‍സ് എടുത്തു. പതിനേഴ് ഫോറും ഏഴു സിക്സറും പൊക്കി. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഷായുടെ നാലാം സെഞ്ചുറിയാണിത്. ഇതോടെ ഒരു സീസണില്‍ നാലു സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലി, മലയാളി താരം ദേവ്ദത്ത്് പടിക്കല്‍ എന്നിവരുടെ റെക്കോഡിനൊപ്പം എത്തി. കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ ഒരു സീസണില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമായി. ഏഴ് ഇന്നിങ്സിലായി പൃഥ്വി ഷാ 754 റണ്‍സ്് നേടിക്കഴിഞ്ഞു. 2018 ല്‍ കര്‍ണാകയുടെ മായങ്ക് അഗര്‍വാള്‍ കുറിച്ച 723 റണ്‍സിന്റെ റെക്കോഡാണ് വഴി മാറിയത്്.
323 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ കര്‍ണാടകയ്ക്കായി ദേവ്ദത്ത പടിക്കല്‍ 64 റണ്‍സ് നേടി. 64 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സറും അടിച്ചു. ശരത്ത്് 39 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും അടക്കം 61 റണ്‍സ് എടുത്തു. രണ്ടാം സെമിയില്‍ ഉത്തര്‍പ്രദേശ് അഞ്ചു വിക്കറ്റിനാണ് ഗുജറാത്തിനെ തോല്‍പ്പിച്ചത്. 185 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 42.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 188 റണ്‍സ് നേടി. ആദ്യം ബാറ്റ്് ചെയ്ത ഗുജറാത്ത്് 48.1 ഓവറില്‍ 184 റണ്‍സിന് ഓള് ഔട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: