ശിവപെരുമാളെ ഗംഗാധരേശ്വരനാക്കിയ സഗരപുത്രന്മാരുടെയും ഭഗീരഥന്റെയും പുരാണകഥ പ്രസിദ്ധമാണല്ലോ. കപില മഹര്‍ഷിയുടെ ദൃഷ്ടിപതിഞ്ഞ് ചാമ്പലായ തന്റെ പൂര്‍വികര്‍ക്ക് മേല്‍ഗതി നേടിക്കൊടുക്കുവാനുള്ള ഭഗീരഥപ്രയത്നത്തിന്റെ ആഖ്യാനമാണത്.
ജൈവസാന്നിധ്യത്തിന് ജലം വേണം. വേനലില്‍ വരണ്ടുകിടക്കുന്ന ഭൂമിക്ക് ഒരു മഴ എത്ര പെട്ടെന്നാണ് പച്ചപ്പു സമ്മാനിക്കുന്നത്! പൂര്‍വികര്‍ക്ക് നാം ജലതര്‍പ്പണം ചെയ്യുന്നത് ഈ സങ്കല്പ്പത്തിലാകുന്നു. ജലസാന്നിധ്യത്തില്‍ മാത്രമേ അജൈവ തന്മാത്രകള് ജൈവ തന്മാത്രകളാവുകയുള്ളൂ.
നമ്മുടെ രാജ്യത്തെ ഫലഭൂയിഷ്ഠമാക്കുന്നത് നദികളാകുന്നു. നാം പവിത്രങ്ങളില്‍ പവിത്രമെന്ന് കരുതുന്ന ഗംഗാജലം ഭൂമിയിലെത്തിച്ചതിന്റെ ശ്രേഷ്ഠ കഥയാണ് ഭഗരീരഥ കഥ. എന്നാല്‍ ഈ കഥയ്ക്കപ്പുറത്തും ഗംഗാധരേശ്വരന്റെ കാരുണ്യത്തിന് സ്ഥാനമുണ്ട്.
ജൈവതന്മാത്രകളുടെ രൂപീകരണത്തിനും ‘മ്യൂട്ടേഷനും’ പ്രപഞ്ചകണ പ്രവാഹത്തിന്റെ മൃദുസാന്നിധ്യം അത്യാവശ്യമാകുന്നു. പക്ഷേ, പ്രവാഹം രൂക്ഷമായാല്‍ ജൈവതന്മാത്രകള് നശിക്കും. ആകാശഗംഗാ പ്രവാഹത്തെ ക്രമീകരിച്ച് ജൈവസാന്നിധ്യം സാധ്യമാക്കിയതും (സാധ്യമാക്കുന്നതും) ഗംഗാധരേശ്വരനല്ലാതെ മറ്റാരുമല്ല.
കോസ്മിക് കണങ്ങളെയും അള്‍ട്രാ വയലറ്റ് കണങ്ങളെയും തടുത്ത് ഭൂമിയില്‍ മനുഷ്യ ജീവിതം സാധ്യമാക്കുന്ന ഓസോണ്‍ പാളികള്‍ ഗംഗാധരേശ്വരന്റെ ജടാമകുടമല്ലാതെ മറ്റെന്താണ്? ഈ കാര്യം ഓര്‍മിപ്പിക്കുന്ന ആധുനിക ശാസ്ത്ര വിജ്ഞാനം നല്ലതു തന്നെ. ഈശ്വരകാരുണ്യത്തെ മറന്ന് ഇല്ലാത്ത കഴിവുകളില്‍ അഹങ്കരിക്കാനാണ് ആധുനിക ശാസ്ത്രത്തിന്റെ ഭാവമെങ്കില്‍ ഭഗീരഥന് ഇവിടെ വന്ന് ഒരിക്കല്‍ കൂടി പ്രയത്നിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: