വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായ്ക്കള്‍ സുരക്ഷാ ഭടന്മാരെ ആക്രമിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബൈഡന്റെ നായ്ക്കളെ വൈറ്റ്ഹൗസില്‍നിന്നു മാറ്റി.
ബൈജന്റെ ജര്‍മന്‍ ഷെപ്പേര്‍ഡ് വളര്‍ത്തുനായ്ക്കളായ മേജറിനെയും ചാമ്പിനെയുമാണ് വൈറ്റ് ഹൗസില്‍ നിന്നുമാറ്റിയത്. മൂന്നു വയസുള്ള മേജര്‍ ബൈഡന്റെ സുരക്ഷാ ഭടനെയാണ് കടിച്ച് ആക്രമിച്ചത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നായക്ക്െ ഡെലാവറിലെ വില്‍മിംഗ്ടണിലുള്ള ബൈഡന്റെ കുടുംബവീട്ടിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണത്തിന് വൈറ്റ് ഹൗസ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: