ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ഇനി ടെറിറ്റോറിയല്‍ ആര്‍മിയുടെ ക്യാപ്റ്റന്‍. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പദവി ഏറ്റെടുത്തു. 2016 ജൂലൈയില്ലാണ് അനുരാഗ് ഠാക്കൂര്‍ സൈന്യത്തിന്റെ ഭാഗമായത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ സ്ഥിരമായി കമ്മീഷന് ചെയ്ത ഉദ്യോഗസ്ഥനായിത്തീര്‍ന്ന ആദ്യത്തെ ബിജെപി എംപിയാണ് അനുരാഗ്. ഛണ്ഡിഗഡില്‍ നടത്തിയ എഴുത്തു പരീക്ഷയ്ക്കും അഭിമുഖ പരീക്ഷയ്ക്കും ശേഷം ഭോപ്പാലില്‍ നടത്തിയ പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഠാക്കൂര്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നത്.
അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഇപ്പോള്‍ അനുരാഗ് ക്യാപ്റ്റനായത്. ക്യാപ്റ്റനായതോടെ ഭാരതമാതാവിനേയും ഭാരതീയരേയും സേവിക്കാനുള്ള ഉത്തരവാദിത്വം ഏറുകയാണെന്നും അനുരാഗ് ട്വീറ്റ് ചെയ്തു. അനുരാഗിന്റെ മുത്തച്ഛന് സൈനികനായിരുന്നു.കുട്ടിക്കാലത്തെ തന്റെ ആഗ്രഹവും സൈനികനാകണം എന്നതായിരുന്നെന്നും അനുരാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: