കോഴിക്കോട്: സംസ്ഥാനത്ത് അന്താരാഷ്ട്ര നാടക ഫെസ്റ്റിവലിനായി അനുമതി നല്‍കാത്തതില്‍ ഇടത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. രണ്ടാം തരം പൗരനായി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും നടന് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി ഇത്തരത്തില്‍ പ്രതികരിച്ചത്.
സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. ഐഎഫ്എഫ്കെ നടന്നു. ഐടിഎഫ്ഒകെ നടന്നില്ല. രണ്ടാംതരം പൗരനായി ജീവിക്കാന്‍ തനിക്ക് പറ്റില്ല. ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് താന്‍ എന്തിന് നിങ്ങളെ പിന്ന്തുണയ്ക്കണമെന്നും ഹരീഷ് പേരടി എഫ്ബി പോസ്റ്റിലൂടെ ചോദിച്ചു.
കോവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കുകയും മൂന്ന് ജില്ലകളിലായി ഐഎഫ്എഫ്കെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് സിനിമാ ആധാകര്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ഫിലിം ചേംബര്‍, തിയേറ്ററുടമകളുടെ സംഘടന തുടങ്ങിയവര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനം എടുത്തത്.
ഇതുപോലെ അരങ്ങിലേക്ക് വീണ്ടും നാടകങ്ങളെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. പൊതുവേദികളില്‍ നാടകങ്ങള്‍ പ്രദര്ശിപ്പിക്കാതായതോടെ നിരവധി കലാകാരന്മാര്ക്കാണ് തിരിച്ചടി ആയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇടത് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഹരീഷ് പേരടി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: