കല്‍പ്പറ്റ: വലിയ പ്രതിസന്ധിയിലൂടെയാണ് ജില്ലയില്‍ യുഡിഎഫ് കടന്നുപോകുന്നത്. പ്രമുഖ നേതാക്കന്മാരെല്ലാം മുന്നണി വിട്ടു പോവുകയാണ്. കെ. രമേശന്, അംബിക കേളു, പി.കെ. അനില്‍കുമാര്‍, എ. ദേവകി, സുജയ വേണുഗോപാല്‍ എന്നിവരാണ് മുന്നണിയില്‍ നിന്നും രാജി വെച്ച് പുറത്തു പോയ പ്രമുഖര്‍.
കോണ്‍ഗ്രസിന്റെ മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റായിരുന്ന കെ. രമേശന് നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അംബിക കേളു തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, വയനാട് ഡിസിസി സെക്രട്ടറിയുമാണ് പി. കെ. അനില്‍ കുമാര്‍. മുസ്ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമാണ് എ. ദേവകി. സുജയ വേണുഗോപാല്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് നേതാക്കള്‍ പറയുന്നത്. മുന്നണിയില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സീറ്റ് സംബന്ധിച്ച തര്‍ക്കവും യുഡിഎഫില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: