പുതുച്ചേരി : പൃഥ്വിരാജ് നായകനായി എത്തുന്ന ഭ്രമം സിനിമയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. വിഷയത്തില്‍ താന്‍ ആരേയും കുറ്റം പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും അഹാന ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഭ്രമം എന്ന സിനിമയില്‍ നിന്നും അടുത്തിടെ താരത്തെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് ആരോപണം ഉയരുക.ും ഇതിനെതിരെ വന്‍ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ആരെ കുറിച്ചും പ്രതികരിച്ചിട്ടില്ല. തന്റെ ഫോട്ടോ വെച്ചുവരുന്ന വാര്‍ത്തകള്‍ തള്ളിക്കളയുക. ഭ്രമവുമായി ബന്ധപ്പെട്ടുണ്ടായതെല്ലാം പ്രൊഫഷന്റെ ഭാഗമാണെന്നും താരം അറിയിച്ചു.
പൃഥ്വിരാജിന്റെ വലിയ ആരാധികയാണ് താന്‍. തുടര്‍ന്നും അങ്ങിനെ തന്നെ ആയിരിക്കും. മറ്റൊൊരാളുടെ പ്രവര്‍ത്തിയില്‍ നമ്മുടെ പേര് വലിച്ചിഴയ്ക്കുന്നത് വിഷമകരമാണ്. താന്‍ ആരേയും കുറ്റം പറഞ്ഞിട്ടില്ലെന്നും അഹാന അറിയിച്ചു.
അതിനിടെ ഭ്രമം സിനിമയില്‍ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ലെന്ന് സിനിമയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സും അറിയിച്ചിരുന്നു. അഹാനയെ സിനിമയില്‍ നിന്നും നീക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടെന്നും ഈ വാര്‍ത്തയില്‍ ഉദ്ദേശിച്ച ചിത്രം ഞങ്ങള്‍ നിര്‍മിച്ച ഭ്രമം എന്ന സിനിമയാണെങ്കില്‍ ആ ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: