ന്യൂദല്‍ഹി: കേരളത്തിന്റെ പ്രബുദ്ധതയുടെ പാരമ്പര്യം ഉപനിഷത്തിന്റേതാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് കാ ഭാ സുരേന്ദ്രന് പറഞ്ഞു. നവോദയം സംഘടിപ്പിച്ച ‘പ്രബുദ്ധ കേരളം സ്വര്‍ഗീയ പി പരമേശ്വരന് ജിയുടെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വേദകാല ഋഷി മുതല്‍ വാല്മീകിയും വ്യാസനും ബുദ്ധനും ശങ്കരനും നാരായണഗുരുവും എല്ലാം അടങ്ങുന്ന ആര്‍ഷ പാരമ്പര്യമാണ് കേരളത്തെ എക്കാലവും പ്രബുദ്ധമാക്കിയത്. ആ പാരമ്പര്യത്തെ വീഴ്ച പറ്റാതെ മുമ്പോട്ടു കൊണ്ടുപോവുക എന്ന ദൗത്യമാണ് പി.പരമേശ്വര്‍ജി ഏറ്റെടുത്തതെന്നും കാ ഭാ സുരേന്ദ്രന് പറഞ്ഞു.
അക്രമത്തിന്റെ രാഷ്ട്രീയവും കൊലപാതകത്തിന്റെ പ്രത്യയശാസ്ത്രവുമാണ് കമ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ അവതരിപ്പിച്ചത്. സംവാദാത്മക രാഷ്ട്രീയവും സമന്വയാത്മക ആത്മീയ ദര്‍ശനവും പരമേശ്വര്‍ജി അവതരിപ്പിച്ചു. ഈ സംവാദ രാഷ്ട്രീയത്തെയും സമന്വയ ദര്‍ശനത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു നവോത്ഥാനത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്.
ശരിയായ നവോത്ഥാനം എന്തെന്ന് അറിയാതിരിക്കാന്‍ നവോത്ഥാന നായകരുടെ ചരിത്രം തമസ്ക്കരിച്ചു. അവരുടെ പ്രവര്‍ത്തനത്തെ വികലമാക്കി അവതരിപ്പിച്ചു. അതിലൂടെ നവോത്ഥാന കാലത്ത് സൃഷ്ടിക്കപ്പെട്ട സാമൂഹിക ഐക്യത്തെ തകര്‍ക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ജാതി സ്പര്‍ദ്ധ വളര്‍ത്തുകയും മതവിദ്വേഷം ഊതിപ്പെരുപ്പിക്കുകയും ചെയ്തു. അതിനൊക്കെ വേണ്ടി നവോത്ഥാന നായകരുടെ പേരുകള്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ദുരുപയോഗിച്ചതായും കാ ഭാ സുരേന്ദ്രന് ആരോപിച്ചു.
കേരളത്തെ ഭാരതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ദീര്‍ഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തെ ഭാരതത്തോടു ചേര്‍ത്തുനിര്‍ത്താനാണ് പരമേശ്വര്‍ജി പ്രയത്തിച്ചതു മുഴുവന്‍. അതിനായി രാമായണം സാധാരണ ജനങ്ങളുടെ നിത്യപാരായണ ഗ്രന്ഥമാക്കി. ഭഗവദ്ഗീത ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേ സമയം പ്രചരിപ്പിച്ചു. വിവേകാനന്ദ ദര്‍ശനം യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്കി.
മഹര്‍ഷി അരവിന്ദനെ പരിചയപ്പെടുത്തി. കമ്മ്യൂണിസമാകുന്ന ദേശീയ വിരുദ്ധതയുടെ പ്രളയജലത്തില്‍ കേരളം മുങ്ങിപ്പോകാതെ സ്വയം ചിറയായ്ത്തീരുകയായിരുന്നു പരമേശ്വര്‍ജി. വേദകാല ഋഷി മുതല്‍ വാല്മീകിയും വ്യാസനും ബുദ്ധനും ശങ്കരനും നാണഗുരുവും എല്ലാം അടങ്ങുന്ന ആര്‍ഷ പാരമ്പര്യമാണ് കേരളത്തെ എക്കാലവും പ്രബുദ്ധമാക്കിയത്. ആ പാരമ്പര്യത്തെ വീഴ്ച പറ്റാതെ മുമ്പോട്ടു കൊണ്ടുപോവുക എന്ന ദൗത്യമാണ് പി.പരമേശ്വര്‍ജി ഏറ്റെടുത്തതെന്നും കാ ഭാ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. നവോദയം അധ്യക്ഷന്‍ എം പി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം ആര് വിജയന്, കെ പി ബാലചന്ദ്രന്, ഇ വി രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: