തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനു എന്‍ഡിഎയില്‍ തിരിച്ചെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിച്ച വിജയ യാത്രയുടെ തിരുവനന്തപുരം ശംഖുമുഖത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിലാണ് സി.കെ. ജാനു പങ്കെടുത്തത്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജാനു മത്സരിച്ചിരുന്നു. 2018ല്‍ എന്‍ഡിഎ വിട്ട് ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫില്‍ ചേര്‍ന്നു. എന്നാല്‍ എല്‍ഡിഎഫ് വഞ്ചിച്ചുവെന്നാരോപിച്ച് തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായി ജാനു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സി.കെ. ജാനുവിന്റെ എന്‍ഡിഎയിലേക്കുള്ള മടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: