കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ ‘ഖേലാ ഹൊബെ(കളി തുടങ്ങി)’യ്ക്കെതിരെ, നിയമസഭാ തെരഞ്ഞെടുപ്പ് റാലികളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണഗാനം, കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മെഗാ റാലിയില്‍ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും കൊള്ളയുമെന്നാണ് മമതാ ബാനര്‍ജിയുടെ ഭരണത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഒന്നും ഒളിക്കാനില്ല. ബംഗാളിന് എല്ലാം അറിയാം. പക്ഷെ ഈ കളി(ഖേല്‍) തുടരാനാവില്ല. ഈ കളി അവസാനിപ്പിക്കണമെന്നും റാലിയില്‍ അണിനിരന്ന ലക്ഷങ്ങളോട് മോദി പറഞ്ഞു.
മമതാ ബാനര്‍ജിയെ നേരിട്ട് വെല്ലുവിളിച്ച് മോദി പറഞ്ഞതിങ്ങനെ: ‘ദീദി ഇത് ശ്രദ്ധിക്കൂ. ടിഎംസിയുടെ കളി അവസാനിച്ചിരിക്കുകയാണ്. കളി അവസാനിച്ചു. വികസനം തുടങ്ങി’. എട്ടു ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് മാര്‍ച്ച് 27ന് ആരംഭിക്കും. തൃണമൂല്‍ നേതാവായ ഡെബാംഗ്ഷൂ ഭാട്ടാചാര്യയാണ് ‘ഖേലാ ഹൊബെ’ ഗാനം രചിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രധാന എതിരാളികളായ ബിജെപിയെ നേരിടാനായി മമതാ ബാനര്‍ജിയുടെ മിക്ക റാലികളിലും ‘ഖേലാ ഹൊബെ’ മുദ്രാവാക്യം ഉപയോഗിക്കുന്നുണ്ട്. ‘കളി തുടങ്ങി, നമ്മള് നേരിടും, നമ്മള് വിജയിക്കും’ എന്നായിരുന്നു വെള്ളിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് ആമുഖമായി വാര്‍ത്താ സമ്മേളത്തില്‍ മമത പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: