കൊട്ടാരക്കര: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുന്നിടിക്കലും, മണ്ണ് കടത്തലും, നിലം നികത്തലും വ്യാപകം. റോഡുകളുടെയും, വീടുകളുടെ നിര്‍മ്മാണത്തിന് ലഭിക്കുന്ന അനുമതി ദുരുപയോഗം ചെയ്താണ് 100 കണക്കിന് ലോഡ് മണ്ണ് ദിനംപ്രതി ഭൂമാഫിയ കടത്തുന്നത്.
20,000 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് അടിത്തറ കെട്ടാന്‍ മണ്ണെടുക്കുന്നതിന് പാരിസ്ഥിതിക അനുമതി വേണ്ടായെന്ന സര്‍ക്കാരിന്റെ ഇളവ് മുതലാക്കിയാണ് മണ്ണുമാഫിയ സംഘങ്ങള്‍ വന്‍തോതില്‍ മണ്ണ് കടത്തുന്നത്. ഓടനാവട്ടം ഭാഗത്ത് ചെങ്കല്‍ ഖനനത്തിനും, വീട് വെയ്ക്കാനും മണ്ണ് നീക്കം ചെയ്യാന്‍ അനുമതി വാങ്ങി നീക്കം ചെയ്തത് രണ്ട് ഏക്കര്‍ ഭൂമിയിലെ മണ്ണാണ്. കൊട്ടാരക്കര പുലമണ്‍, കരിക്കം ഭാഗങ്ങളിലും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുകയാണ്.
വിലങ്ങറ കൊച്ചാലുംമൂട് തലകോട്ട് ഭാഗത്ത് ഏക്കര്‍ കണക്കിന് വരുന്ന വസ്തുവില്‍ നിന്ന് കുന്നിടിച്ചു മണ്ണ് കടത്താനുള്ള നീക്കം കഴിഞ്ഞ ദിവസമാണ് നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞത്. ഓയൂര്‍ തിരിച്ചെങ്കാവില് നിന്നും അഞ്ചോളാം ടിപ്പര്‍ ലോറികള്‍ കഴിഞ്ഞ ദിവസം മണ്ണുമായി പോലീസ് പിടിച്ചെടുത്ത സംഭവവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: