തിരുവനന്തപുരം: കൊവിഡ് പ്രതിരോധ കുത്തിവയ്പു കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍. 45 വയസിനു മുകളിലുള്ളവര്‍ക്കും 60 കഴിഞ്ഞവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏറ്റവും അടുത്തുള്ള കുത്തിവയ്പ്പ് കേന്ദ്രത്തിലേക്ക് പോകാനും മടങ്ങാനും സൗജന്യയാത്ര ഉപയോഗിക്കാം. 10 കോടി രൂപ മൂല്യം വരുന്ന സൗജന്യ റൈഡുകളാണ് ഊബര്‍ ലഭ്യമാക്കുക. പ്രായമായവരെയും ദുര്‍ബലരെയും വാക്സിനേഷന് കേന്ദ്രങ്ങളിലെത്തിക്കാന്‍ എന്‍ജിഒകളായ റോബിന് ഹുഡ് ആര്‍മിയുടെ സഹായവും ഊബര്‍ തേടുന്നുണ്ട്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രാദേശിക എന്‍ജിഒമാരുടെയും സഹകരണം ഊബറിന് ലഭിക്കും. ഓരോ റൈഡിന്റെയും പരമവധി മൂല്യം 150 രൂപ. റൈഡര്‍ക്ക് കേന്ദ്രത്തിലേക്കും തിരിച്ചുമായി രണ്ട് സൗജന്യ യാത്ര ലഭിക്കും. സൗജന്യ റൈഡിനായി ഊബര്‍ ആപ്പിന്റെ ഇടതു വശത്ത് മുകളില്‍ ടാപ്പ് ചെയ്ത് ‘വാലറ്റ്’ തെരഞ്ഞെടുക്കണം. താഴെ ആഡ് പ്രമോ കോഡ് സെലക്റ്റ് ചെയ്യണം. ഊബര്‍ ആപ്പില്‍ വാക്സിനേഷന് പ്രമോ കോഡ് 35 ഇന്ത്യന്‍ നഗരങ്ങളില്‍ എല്ലാവര്ക്കും ഉപയോഗിക്കാം. പ്രമോ കോഡ് ആഡ് ചെയ്ത് ഏറ്റവും അടുത്ത വാക്സിനേഷന് സെന്ററിലേക്ക് ട്രിപ്പ് ബുക്ക് ചെയ്യാം. തിരിച്ചുള്ള ട്രിപ്പും ബുക്ക് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: