കൊല്‍ക്കത്ത: ബാംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തുനിന്നുള്ള വ്യക്തിയാണെന്നും പരാജയപ്പെട്ട് മടങ്ങേണ്ടിവരുമെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുവേന്ദുവിന്റെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞവര്‍ഷം ബിജെപിയില്‍ എത്തുന്നതിന് മുന്‍പ് മമതാ ബാനര്‍ജിയുടെ വിശ്വാസ്തനായിരുന്നു സുവേന്ദു അധികാരി. പുര്‍ബ മേദിനിപൂരിലെ നന്ദിഗ്രാമില്‍നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.
‘സ്ഥാനാര്‍ഥി പട്ടിക പ്രകാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നന്ദിഗ്രാമില്‍നിന്ന് മത്സരിക്കും. അത് നല്ലതാണ്. ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’.- വെള്ളിയാഴ്ച മിഡ്നാപൂരില്‍ നടന്ന റാലിയില്‍ അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയെ വെല്ലുവിളിച്ച അദ്ദേഹം അവരെ തെരഞ്ഞെടുപ്പില്‍ നേരിടുമെന്നും പറഞ്ഞു. ‘മിഡ്നാപൂരിന്റെ മകനെയാണ് നമുക്കാവശ്യം. പുറത്തുനിന്നുള്ളവരെയല്ല. ഞങ്ങള്‍ താങ്കളെ മത്സര രംഗത്ത് നേരിടും. മെയ് രണ്ടിന് താങ്കള്‍ പരാജയപ്പെട്ട് മടങ്ങേണ്ടിവരും’ എന്ന് അദ്ദേഹം പറഞ്ഞു.
291 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥി പട്ടിക തൃണമൂല്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കി. ഇതിലാണ് മമത നന്ദിഗ്രാമില്‍നിന്ന് മത്സരിക്കുമെന്ന് വ്യക്തമായത്. ഭവാനിപൂര്‍ മണ്ഡലം ഉപേക്ഷിച്ചാണ് ഇവിടേക്ക് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: