അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രമുയര്‍ത്താനുള്ള പരിശ്രമങ്ങള്‍ നടക്കുമ്പോള്‍ നടുക്കമാര്‍ന്ന മറ്റൊരു ഓര്‍മ്മ നമ്മെ തൊട്ട് മറയുന്നു. അയോധ്യയില്‍ നിന്നും തീവണ്ടിയില്‍ മടങ്ങുകയായിരുന്ന 59 കര്‍സേവകരെയാണ് 2000ഓളം വരുന്ന ഭ്രാന്തുപിടിച്ച മുസ്ലിം സംഘം ഗോധ്രയില്‍ വെച്ച് ജീവനോടെ ചുട്ടുകൊന്നത്. 19 വര്‍ഷം മുമ്പ് 2002 ഫിബ്രവരി 27നായിരുന്നു ഈ ദാരുണസംഭവം.
എന്നാല്‍ ഒരു മനുഷ്യാവകാശപ്രവര്‍ത്തകരും ഇതേക്കുറിച്ച് മിണ്ടാനോ ശബ്ദമുയര്‍ത്താനോ ഇതുവരെ തയ്യാറായിട്ടില്ല. ദുരന്തദിവസം രാവിലെയായിരുന്നു സബര്‍മതി എക്സ്പ്രസ് എന്ന തീവണ്ടി ഗോധ്രയില്‍ എത്തിയത്. തീവണ്ടി ഗോധ്രയില്‍ എത്തുംപോള് മൂന്ന് മണിക്കൂര്‍ വൈകി. ഇനിയും കര്‍സേവകര്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പെത്താന്‍ മൂന്ന് മണിക്കൂര്‍ കൂടി സമയമെടുക്കും. പക്ഷെ ഇവരെ വഹിച്ചു വന്ന സബര്‍മതി എക്സ്പ്രസിന് ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുമായിരുന്നില്ലെന്ന് ആ കര്‍സേവകര്‍ ദുസ്വപ്നങ്ങളില്‍ പോലും ഓര്‍ത്തുകാണില്ല. ഗോധ്രയില്‍ നിന്നും തീവണ്ടി നീങ്ങാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആരോ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. കര്‍സേവകര്‍ യാത്ര ചെയ്യുന്ന എസ്-6 കോച്ചിലേക്ക് 2000ഓളം വരുന്ന സംഹാരരുദ്രരായ മുസ്ലിം ജനക്കൂട്ടം ആര്‍ത്തിരമ്പിയെത്തി.
ഇത് ആരോ നിഷ്കളങ്കമായി ചങ്ങല വലിച്ചതല്ല എന്ന് കര്‍സേവകര്‍ തിരിച്ചറിയാന്‍ വൈകി. ഈ ഭ്രാന്തുപിടിച്ച മുസ്ലിം കൂട്ടം കോച്ചിനെ പൊതിഞ്ഞിരുന്നു. പക്ഷെ ഉള്ളിലിരുന്ന കര്‍സേവകര്‍ അറിഞ്ഞില്ല. കോച്ചില്‍ തീ ആളിപ്പടര്‍ന്നപ്പോഴാണ് അവര്‍ ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും വൈകി. ആര്‍ത്തനാദം അലച്ചുപൊങ്ങിയെങ്കിലും ആരും രക്ഷയ്ക്കെത്തിയില്ല. കത്തിക്കരിഞ്ഞ ജഡങ്ങളായിരുന്നു ചുറ്റും. ഒരു കറുത്ത ഓര്‍മ്മപോലെ കത്തിക്കരിഞ്ഞ കോച്ചില്‍ നിന്നും ഉയര്‍ന്ന പുക അന്തരീക്ഷത്തില്‍ കെട്ടി നിന്നു. പിന്നീട് അവിടെ ജഡങ്ങള്‍ മാത്രമായിരുന്നു. തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞ ജഡങ്ങള്‍.
എസ് 6 കോച്ചിലെ തീ അപകടമായിരുന്നു എന്ന് സ്ഥാപിക്കാന്‍ പലരും ശ്രമിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന് ആയിരക്കണക്കിന് പേരുടെ മൊഴികള്‍ കേട്ടു. നിരവധി രേഖകള്‍ പരിശോധിച്ചു. ഒടുവില്‍ കമ്മീഷന് വിധിച്ചു: ആസൂത്രിതമായ കൂട്ടക്കൊലയായിരുന്നു ഗോധ്രയില്‍ നടന്നത്. പിന്നീട് ഇത് ഗോധ്ര കൂട്ടക്കൊല എന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടം പിടിച്ചു.
മാര്‍ച്ച് 2011ല്‍ എസ് ഐടി പ്രത്യേക കോടതി 31 പേരെ കുറ്റക്കാരായി വിധിച്ചു. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. ഇതിലെ പ്രധാന പ്രതികളില്‍ ഒരാളായ റഫീഖ് ഹുസ്സൈന്‍ ബട്ടുവിനെ 2021 ഫിബ്രവരി 15ന് അതായത് ദുരന്തത്തിന് 19 വര്‍ഷത്തിന് ശേഷം ആണ് പിടികൂടിയത്. അതിലെ ചില പ്രതികള്‍ ഇപ്പോഴും പിടിക്കപ്പെടാതെ സൂരക്ഷിതരായി കഴിയുന്നു. ഇവരില്‍ ചിലര്‍ ഇപ്പോള്‍ പാകിസ്ഥാനിലാണ്. അയോധ്യയില്‍ കോടിക്കണക്കിന് ഭാരതീയരുടെ സ്വപ്നമായി രാമക്ഷേത്രം ഉയരുമ്പോഴും ഈ കര്‍സേവകരുടെ ഓര്‍മ്മകള്‍, അവരുടെ നിലയ്ക്കാത്ത നിലവിളികള്‍ ഒരിക്കലും മാഞ്ഞുപോകില്ല…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: