ബ്രൗണ്‍സ് വില്ല: ടെക്സസ്സ്-മെക്സിക്കോ അതിര്‍ത്തി നഗരമായ ബ്രൗണ്‍സ് വില്ലയില്‍ ബോര്‍ഡര്‍ പെട്രോള്‍ സ്വതന്ത്രരായി വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതര്‍ അറിയിച്ചു. ജനുവരി 25 മുതല്‍ കുടിയേറ്റക്കാരില്‍ നടത്തിയ കോവിഡ് റാപ്പിഡ് പരിശോധനയില്‍ 6.3 ശതമാനത്തിനകം കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയതായി സിറ്റി വക്താവ് ഫിലിപ്പ് റൊമേറൊ പറഞ്ഞു.
കൊറോണ വൈറസ് പോസിറ്റീവാണെന്ന കണ്ടെത്തിയാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവര്‍ സഞ്ചരിക്കുന്നത് തടയാന്‍ സിറ്റിക്ക് അധികാരമില്ലെന്നും ഫിലിപ്പ് പറഞ്ഞു. ഫെഡറല്‍ ഗൈഡ് ലൈന്‍ വിധേയമായി ഇവര്‍ ക്വാറന്റൈനിൽ പോകാന്‍ ഉപദേശിക്കുകയല്ലാതെ നിര്ബദ്ധിക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രൗണ്‍സ് വില്ല ബസ് സ്റ്റാന്റില്‍ എത്തിച്ചേര്ന്നവരെയാണ് കോവിഡ് റാപിസ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവര്‍ മേരിലാന്റ്, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെട്ടവരായിരുന്നു.
അനധികൃത കുടിയേറ്റക്കാരെ മെക്സിക്കൊ-ടെക്സസ്സ് അതിര്‍ത്തി സിറ്റികളില്‍ സ്വതന്ത്ര്യരായി ഇറക്കിവിടുന്ന ഭരണകൂടത്തിന്റെ നയം കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും നിതന്ത്രണാധീനമായ കോവിഡ് 19 കൂടുതല്‍ വ്യാപിക്കുന്നതിന് സാധ്യത വര്‍ദ്ധിക്കുമെന്നും സിറ്റി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: