കൊച്ചി : ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിച്ചത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയില്‍ ആയിരുന്നെന്ന് കേരള ഹൈക്കോടതി. ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണ് ഭക്തയല്ലെന്നും ഹൈക്കോടതി അറിയിച്ചു. ശബരിമല യുവതി പ്രവേശന പ്രതിഷേധങ്ങള്‍ക്കിടെ പ്രതിഷേധങ്ങള്‍ക്കിടെ ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാന്‍ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബര്‍ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
സംഭവം നടന്ന് 11 മാസം കഴിഞ്ഞാണ് ബിജെപി നേതാക്കളെ പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നും കോടതി പറഞ്ഞു. സംഭവം നടന്ന സമയത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നതിന് സാക്ഷിമൊഴികളോ മറ്റു തെളിവുകളോയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: