തിരുവനന്തപുരം: ശ്രീ എമ്മിന് യോഗകേന്ദ്രം ആരംഭിക്കാന്‍ അദ്ദേഹത്തിന്റെ സ്ഥാപനമായ സത്സംഗ് ഫൗണ്ടേഷന് നാലേക്കര്‍ ഭൂമി അനുവദിച്ച് വ്യാഴാഴ്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി.
തിരുവനന്തപുരത്ത് ഉള്ളൂരിനടുത്ത് ചെറുവയ്ക്കലില്‍ ആണ് ഈ നാലേക്കര്‍ ഭൂമി. ഒരു വര്‍ഷം 34 ലക്ഷം രൂപയാണ് വാടക ഈടാക്കുക. 10 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി നല്‍കിയിരിക്കുന്നത്. ഭൂമിയുടെ ആകെ മതിപ്പ് വില 17.5 കോടിയാണ്.
റവന്യൂ സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇവിടുത്തെ മരങ്ങള്‍ മുറിക്കരുതെന്നും മൂന്ന് വര്‍ഷം കൂടുമ്പോള്‍ പാട്ടം പുതുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: