രഹസ്യമായി ഞാനയച്ച സൂചന എങ്ങനെ മറാഠകള്‍ അറിഞ്ഞു? ഈ മറാഠകള്‍ എന്താ സര്വ്വജ്ഞരാണൊ? മറാഠകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ ക്രോധം കടിച്ചുപിടിച്ചിരിക്കുകയായിരുന്നു ബാദശാഹ.
പ്രതാപറാവു ഗുര്‍ജര്‍ പലായനം ചെയ്യുന്നതിനിടയ്ക്ക് തന്റെ സഹയോഗിയായ, വരാഡ് നഗരത്തില്‍ സംഭാജിയുടെ അധികാരക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന രാവജി സോമനാഥനെയും വിവരം ധരിപ്പിച്ചു. ചെറിയ സൂചനകൊണ്ടുതന്നെ കാര്യം മനസ്സിലാക്കി രാവജി, കരാര്‍ ലംഘനം നടന്നിട്ടുണ്ടെന്ന്. ഔറംഗസേബ് ആണ് യുദ്ധം തുടങ്ങിവച്ചത്. സൈന്യസമേതം രാജഗഡിലേക്ക് ഓടുന്ന വഴിയില്‍ ശിവാജിക്ക് മുഗള്ശാഹയുടെ സമ്മാനമായി നല്കാന് വഴിയില്‍ കൊള്ള നടത്തി, വലിയ ധനരാശിയുമായി രാജഗഢില്‍ ഉപസ്ഥിതനായി.
ഔറംഗസേബ് കരാര്‍ ലംഘിച്ചു. ശിവാജിയും അതുതന്നെയാണ് ആഗ്രഹിച്ചത്. രണ്ടുവര്‍ഷം സൈന്യ ചെലവ് നടന്നു. സ്വരാജ്യ സൈന്യത്തിന്റെ സംഖ്യാബലവും വര്‍ദ്ധിച്ചു. മുഅജമുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിച്ചു. ഇങ്ങനെയിരിക്കെ മുഗള്‍ പ്രദേശം ആക്രമിക്കാന്‍ തടസ്സങ്ങളൊന്നും ഇല്ല എന്ന് ശിവാജി ചിന്തിച്ചു. അദ്ദേഹത്തിന്റെ ഭവാനി ഖഡ്ഗം പുതിയ പരാക്രമത്തിന്റെ പ്രതീക്ഷയിലായിരുന്നു. മുഗളാധിപത്യത്തില് സ്ഥിതിചെയ്യുന്ന കൊണ്ഡാണ, പുരന്ദര്‍ മുതലായ കോട്ടകള്‍ ശിവാജിയുടെ ശുഭാഗമനം പ്രതീക്ഷിച്ചിരിക്കയായിരുന്നു. മോചനത്തിനായി പ്രാര്ത്ഥിച്ചുകൊണ്ടിരിക്കയായിരുന്നു. ഈ അവസ്ഥയില്‍ ശിവാജിയുടെ കുതിരക്ക് വിശ്രമിക്കാന്‍ എങ്ങനെ സാധിക്കും? രാജഗഡില്‍ രണദുന്ദുഭി മുഴങ്ങി. മറാഠാ വീരന്മാരുടെ ഖഡ്ഗത്തിന്റെ ഝണത്കാര ശബ്ദം കേള്‍ക്കുമാറായി. കുതിരക്കുളമ്പടികളുടെ ശബ്ദംകൊണ്ട് സഹ്യാദ്രി മലനിരകള്‍ പ്രതിധ്വനിച്ചു.
ഇക്കാലത്ത് മുഅജം-ദിലേര്ഖാന്-ജസവന്ത സിംഹ് എന്നിവരുടെ ഇടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായി, ഒപ്പം വൈമനസ്യവും. ദക്ഷിണത്തിലെ മുഗള്‍ ശക്തി ക്ഷയിച്ചു. ആദ്യമായി പുരന്ദര്‍ സന്ധിയനുസരിച്ച് മുഗളര്‍ക്കു വിട്ടുകൊടുത്ത കോട്ടകള്‍ മോചിപ്പിക്കണം. അതിനായി ശിവാജി മുഗള്പ്രദേശത്ത് കൊടുങ്കാറ്റുപോലെ പ്രവേശിച്ചു.
‘കൊണ്ഡാണ കോട്ട’ ജീജാബായിക്ക് പ്രാണപ്രിയമായിരുന്നു. രാജഗഡില്‍നിന്നും ആറ് മൈല്‍ അകലെയായിരുന്നു കൊണ്ഡാണ. എന്നും കൊണ്ഡാണ കോട്ടയിലെ പച്ചക്കൊടി മുള്ളുപോലെ ജീജാബായുടെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: