കുമരകം: പതിറ്റാണ്ടുകളായുള്ള കുമരകം ജനതയുടെ സ്വപ്നപദ്ധതിയായ കുമരകം ബസ് ബേ സാങ്കേതികത്വത്തിന്റ പേരില്‍ അട്ടിമറിക്കാന്‍ ഇടതുവലതു മുന്നണികള്‍ ശ്രമിക്കുകയാണെന്ന് ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങളും ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റിയും കുറ്റപ്പെടുത്തി.
കുമരകം ഗ്രാമപഞ്ചായത്ത് മുന്‍ ഭരണനേതൃത്വവും ഇപ്പോഴുള്ള നേതൃത്വവും തമ്മിലുള്ള സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ബസ് ബേയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍. ഇപ്പോഴുള്ള ഭരണനേതൃത്വവും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തെറ്റായ പ്രചരണം നടത്തിക്കൊണ്ട് ബസ് ബേ പദ്ധതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
കുമരകത്തിന്റ ഹൃദയഭാഗമായ ചന്തക്കവലയുടെ വികസനത്തിന് തുരംഗം വെക്കുന്ന കോണ്‍ഗ്രസ് ഇടതുപക്ഷ അവിഹിത കൂട്ട്കെട്ട് ജനം തിരിച്ചറിയണമെന്നും ഇത് രാഷ്ട്രീയ പാപ്പരത്വം ആണ്. പദ്ധതി അട്ടിമറിച്ച് അഴിമതി നടത്താനുള്ള കുല്സിത ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവര്‍ പറഞ്ഞു.
കുമരകം പഞ്ചായത്തിന്റ വികസനത്തിന് തുരങ്കം വെക്കുന്ന ഇടതു വലതു രാഷ്ട്രീയ അവിശുദ്ധ സഖ്യത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി വരും ദിവസങ്ങളില്‍ പ്രക്ഷോഭം നടത്താന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഡ്വ. ജോഷി ചീപ്പുങ്കലിന്റ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി മഹേഷ് കണ്ടാത്ര, ടി.എന്‍. ബൈജു, കെ.എസ്. സതീഷ്, കെ.എം. ബിനോയി, രാജേഷ് ഇത്തിത്തറ, കെ.ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: