ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ നിധിയില്‍ ഇപ്പോഴുള്ളത് 1900 കോടി രൂപ. ജനുവരി 15നാണ് ക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ ആഭിമുഖ്യത്തില്‍ നിധി ശേഖരണം തുടങ്ങിയത്. ഇപ്പാള്‍ അക്കൗണ്ടില്‍ 1900 കോടിയാണ് ഉള്ളത്. രാമക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.
അതിനിടെ നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര നാലു ദിവസത്തെ സന്ദര്‍ശനത്തിന് അയോധ്യയില്‍ എത്തി. രാമജന്മഭൂമി സന്ദര്‍ശിച്ച അദ്ദേഹം നിര്‍മാണം വിലയിരുത്തി. ലാര്സണ് ആന്‍ഡ് ട്യൂബ്രോ എന്‍ജിനിയര്‍മാരുമായും ടാറ്റാകണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ അദ്ദേഹം ക്ഷേത്രത്തിന്റെ രൂപരേഖ പരിശോധിച്ചു. അയോധ്യയുടെ സമഗ്ര വികസന പദ്ധതികളും ചര്‍ച്ച ചെയ്തു. രാമക്ഷേത്രത്തിന്റെ സുരക്ഷാ പദ്ധതികളും ചര്‍ച്ച ചെയ്തു. കുഴിയെടുക്കലും അവശിഷ്ടം നീക്കലുമാണ് ഇപ്പോള്‍ നടക്കുന്നത്.
അയോധ്യയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 1000 കോടിയും കേന്ദ്രത്തില്‍ നിന്ന് 250 കോടിയുമാണ് മാറ്റിവച്ചിരിക്കുന്നത്.
പദ്ധതിക്കായി 377 ഹെക്ടര്‍ സ്ഥലം തയാറാണ്. രാമജന്മഭൂമിയായ അയോധ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രത്തിനൊപ്പം ടൂറിസം കേന്ദ്രം കൂടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എന്നും പ്രവര്‍ത്തനങ്ങളില്‍ ഏറെ സന്തോഷമുണ്ടെന്നും യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്കും യോഗി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: